വിദ്യാർഥികളുടെ സുരക്ഷ; സ്‌കൂൾ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി
വേനലവധിക്ക് ശേഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ സ്‌കൂൾ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷ ഫീച്ചറുകളുടെയും ഉപകരണങ്ങളുടെയും വിശദമായ പട്ടിക ഉൾപ്പെടെ സ്കൂൾ ബസുകൾക്ക് നൽകിയിട്ടുണ്ട്. സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നതിനൊപ്പം റിയർ വ്യൂ സെൻസറുകളുടെ പ്രാധാന്യവും പുതിയ നിയന്ത്രണങ്ങളിൽ പ്രത്യേകം പറയുന്നു. ഇത് പ്രകാരം ഇരുപത്തിയഞ്ചോ അതിൽ താഴെയോ സീറ്റിങ് കപ്പാസിറ്റിയുള്ള ബസുകളിൽ ബസിന്റെ ഉൾവശം നിരീക്ഷിക്കാനും പുറം ഭാഗം കാണാനുമായി രണ്ട് കാമറകൾ ഉണ്ടായിരിക്കണം.
ഇരുപത്തിയാറോ അതിൽ താഴെയോ സീറ്റിങ് കപ്പാസിറ്റിയുള്ള ബസുകളിൽ മൂന്ന് കാമറകൾ ഉണ്ടായിരിക്കണം. ഇതിൽ രണ്ടെണ്ണം ഉള്ളിലും ഒന്ന് റിയർവ്യൂവിനും ആയിരിക്കണം. രണ്ട് അഗ്നിശമന ഉപകരണങ്ങളും വാഹനത്തിൽ നിർബന്ധമാണ്. 26 യാത്രക്കാരോ അതിൽ കൂടുതലോ ഉള്ള ബസുകൾക്ക് ഇരുവശത്തും ബസിന്റെ മുൻവശത്തും വലിയ കണ്ണാടികൾ നിർബന്ധമാണ്. കൂടാതെ യാത്രക്കാരുടെ എണ്ണത്തിനാനുപാതികമായി പ്രഥമശുശ്രൂഷ കിറ്റുകളുണ്ടായിരിക്കണമെന്നും. ബസിന്റെ പിൻഭാഗത്ത് ‘സ്കൂൾ ബസ്’എന്ന സ്റ്റിക്കറും ഡ്രൈവറുടെ നമ്പറും നിർബന്ധമായും പതിപ്പിക്കണമെന്നും നിർദേശമുണ്ട്.
asdsad