ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി നടത്തി
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി ടൂബ്ലിയിലെ വർക്ക്‌സൈറ്റിൽ നടത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി നടത്തുന്നത്. ഇത്തവണ ഏകദേശം 300 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ നൽകി. തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ പബ്ലിക് റിലേഷൻസ് സ്പെഷലിസ്റ്റ് സൈനബ് അക്ബർ ഹജീഹ്, ഐ.ഒ.എമ്മിലെ എറിക്ക ബ്രോയേഴ്സ് എന്നിവർ തൊഴിലാളികളോട് സംസാരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി അനീഷ് ശ്രീധരൻ, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ സി.കെ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ അരുൾദാസ്, രാകേഷ് ശർമ, സുരേഷ് ബാബു, ചെമ്പൻ ജലാൽ, ജോൺ ഫിലിപ്, സിറാജ്, സാന്ദ്ര, രുചി ചക്രവർത്തി, കൽപന പാട്ടീൽ, അനു, ബൊഹ്‌റ കമ‍്യൂണിറ്റിയെ പ്രതിനിധാനം ചെയ്ത് ഖുതുബ്, യൂസുഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
sdfdsf