വാറ്റ് നിയമം; ബഹ്റൈൻ നാഷനൽ റവന്യൂ ബ്യൂറോ ജൂലൈ മാസം 183 സ്ഥാപനങ്ങളിൽ പരിശോധന നടത്തി
ബഹ്റൈൻ നാഷനൽ റവന്യൂ ബ്യൂറോ ജൂലൈ മാസം 183 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൻറെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനകളിൽ മൊത്തം 41 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയും ചെയ്തു. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്. വാറ്റ് ഇൻവോയ്‌സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുക, വാറ്റ് അടക്കം വിലകൾ കാണിക്കുന്നതിൽ പരാജയപ്പെടുക, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരിക്കുക, വാറ്റ് ഇൻവോയ്‌സ് നൽകുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു.
അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. ഇത്തരം നിയമ ലംഘനങ്ങൾ 80008001 എന്ന നമ്പറിലാണ് വിളിച്ച് അറിയിക്കേണ്ടത്.
sfgsf