കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഒക്‌ടോബറിൽ


കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഒക്‌ടോബറിൽ സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ നടക്കും. ഒക്‌ടോബർ 11ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന  ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി സിബി കൈതാരത്ത് ചെയർമാനായും  റോയ് ജോസഫ് കോർഡിനേറ്ററായും, റെയ്സൺ മാത്യു ക്യാപ്റ്റനായും ടൂർണമെൻറ് കമ്മിറ്റി രൂപവത്കരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അറിയിച്ചു. വിവിധ ബഹ്‌റൈൻ വോളിബാൾ ക്ലബുകളും മറ്റു ക്ലബ്/അസോസിയേഷൻ ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ട്രോഫികൾക്ക് പുറമെ വിജയികൾക്ക് 1000 യു.എസ് ഡോളറും റണ്ണേഴ്‌സ് അപ്പിന് 500 യു.എസ് ഡോളറും സമ്മാനമായി നൽകും.   

രജിസ്ട്രേഷൻ ഫീസ് 40 ദീനാർ ആണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  39178163 അല്ലെങ്കിൽ   39073783 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

dfgdgdr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed