ബഹ്റൈൻ പ്രതിഭയുടെ 78ആമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് സമാപനവും


ബഹ്റൈൻ പ്രതിഭയുടെ 78ആമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് സമാപനവും നടന്നു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതവും പ്രസിഡൻറ് ബിനു മണ്ണിൽ അധ്യക്ഷതയും വഹിച്ചു. മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകര ,   പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി, ക്യാമ്പ് ടീച്ചേർസ് കോഓഡിനേറ്റർ ബിന്ദു റാം, വേനൽ തുമ്പി ക്യാമ്പ് സംഘാടക സമിതി കൺവീനർ ജയകുമാർ, വനിത വേദി സെക്രട്ടറി റീഗ പ്രദീപ്, പ്രതിഭ ബാലവേദി പ്രസിഡൻറ് അഥീന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവും ക്യാമ്പ് ജോയന്റ് കൺവീനറുമായ സജീവൻ മാക്കാണ്ടി നന്ദി രേഖപ്പെടുത്തി. 

ചടങ്ങിൽ പ്രതിഭ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാരുണ്യ ഫണ്ടായ സാന്ത്വനം ഫണ്ടിലേക്ക് മുഹറഖ് മേഖല കമ്മിറ്റി സ്വരൂപിച്ച തുക പ്രതിഭ കേന്ദ്ര കമ്മിറ്റി ട്രഷറർ രഞ്ജിത്ത് കുന്നന്താനം മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകാരനിൽനിന്ന് ഏറ്റുവാങ്ങി. 

article-image

ോേ്ി്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed