സോമൻ ബേബിയുടെ ആത്മകഥ ‘അനുഭവങ്ങളുടെ താഴ്വര’ പ്രകാശനം ചെയ്തു

മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബിയുടെ ആത്മകഥ ‘അനുഭവങ്ങളുടെ താഴ്വര’ പ്രകാശനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം തൃശൂരിലെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഹാർമണി 2024 പരിപാടിയിലായിരുന്നു പ്രകാശനം. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭനും ചേർന്ന് പ്രകാശനം നിർവഹിച്ചു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നോവലിസ്റ്റ് ബെന്യാമിൻ, സജി പുതുക്കാടൻ, സോമൻ ബേബി, ഷേർളി സോമൻ എന്നിവർ പങ്കെടുത്തു.
sfdsdf