ഭൂഗർഭജല സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികൾ ഊർജിതപ്പെടുത്തി ബഹ്റൈൻ

രാജ്യത്തെ ഭൂഗർഭജല സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികൾ ഊർജിതപ്പെടുത്തി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി നിലവിലുള്ള ഭൂഗർഭ കിണറുകളുടെ ഉടമകളോട് വിശദ വിവരങ്ങൾ പങ്കുവെക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30നകം വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. കിണറുകളുള്ള വസ്‌തുക്കൾ ഉപയോഗപ്പെടുത്തുന്നത് വാടകക്കെടുത്ത ഉടമകളോ ആളുകളോ ആണെങ്കിലും അവരുടെ മുഴുവൻ പേര്, സി.പി.ആർ നമ്പർ, ഫോൺ നമ്പർ, മേൽവിലാസം, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെ വിവരങ്ങൾ മന്ത്രാലയത്തിന് നൽകണം.
ഭൂഗർഭജലത്തിന്റെ സുസ്ഥിര പരിപാലനം പരമ പ്രധാനമാണെന്നതിനാലാണ് കിണറുകളുടെ ഡേറ്റ അപ്‌ഡേറ്റ് ചെയ്യുന്നത്. നിലവിൽ ചെലവുകൂടിയ ഡീ സലൈനേഷൻ വഴിയാണ് രാജ്യത്ത് ജലലഭ്യത ഉറപ്പാക്കുന്നത്. ഭൂഗർഭജലത്തിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനകളും വരുംദിവസങ്ങളിൽ നടക്കും.
sdfdsf