മയക്കുമരുന്ന് വിപണനം; സ്റ്റിങ് ഓപറേഷനിൽ നാല് ഏഷ്യക്കാർ പിടിയിൽ


മയക്കുമരുന്ന് വിപണനത്തിനെതിരായ ഊർജിത നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്‍റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ സ്റ്റിങ് ഓപറേഷനിൽ നാല് ഏഷ്യക്കാർ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റിങ് ഓപറേഷൻ നടന്നത്. 35 വയസ്സുള്ള തൊഴിലാളിയായിരുന്നു ഇടപാടുകാരൻ. 30 ദീനാറിന് ഹെറോയിൻ ലഭിക്കുമെന്ന് അയാൾ പറഞ്ഞതനുസരിച്ച് വാങ്ങാമെന്ന് പൊലീസിന്റെ നിർദേശപ്രകാരം വിവരം നൽകിയ വ്യക്തി സമ്മതിച്ചതോടെയാണ് ഈ സംഘത്തെ  പിടികൂടാനുള്ള സാഹചര്യമൊരുങ്ങിയത്.

24, 26 വയസ് പ്രായമുള്ള പുരുഷൻമാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നും മയക്കുമരുന്ന് വിറ്റ് കിട്ടിയ പ്രാദേശിക, വിദേശ കറൻസികളും, മെഡിക്കൽ സിറിഞ്ചുകളും കണ്ടെടുത്തു.  കേസ് ഈ മാസം 27ന് ഹൈ ക്രിമിനൽ കോടതി പരിഗണിക്കും.

article-image

zsdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed