ബിഡിഎഫ് ഹോസ്പിറ്റലിന് ആധുനിക ഓപൺ എം.ആർ.ഐ മെഷീൻ


ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റലിനായി റോയൽ മെഡിക്കൽ സർവിസസ് ആധുനിക ഓപൺ എം.ആർ.ഐ മെഷീൻ സ്വന്തമാക്കി. 1.2 ടെസ്‌ലയുടെ കാന്തിക ശക്തിയുള്ളതും ഫ്യൂജി-ഫിലിം ഒയാസിസ് വെലോസിറ്റി 1.2 ടി ഉള്ളതുമാണ് ഓപൺ എം.ആർ.ഐ. മസ്തിഷ്ക രോഗങ്ങൾ, മുഴകൾ, അർബുദം, ഇ.എൻ.ടി ഡിസോർഡറുകൾ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ഒടിവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകൾ കൃത്യമായി നിർണയിക്കുന്നതിന് പുതിയ മെഷീൻ സഹായകമാകും. മെഡിക്കൽ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ സ്വായത്തമാക്കുന്നതിനുള്ള ആശുപത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ആധുനിക മെഷീൻ സ്വന്തമാക്കിയതെന്ന് ആർ.എം.എസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.

കൃത്യമായതും വേഗത്തിലുള്ളതുമായ രോഗനിർണയവും ചികിത്സയും ഇതുവഴി സാധ്യമാകും. ഉയർന്ന കാന്തിക ശക്തിയുള്ള ഓപൺ എം.ആർ.ഐ കുട്ടികൾക്കും ഒബിസിറ്റി, ക്ലോസ്ട്രോഫോബിയ, കടുത്ത ഉത്കണ്ഠ എന്നിവയുള്ള രോഗികൾക്ക് അനുയോജ്യമാണ്. റോബോട്ട് ഉപയോഗിച്ച് മാരകമായ മുഴകളുള്ള രോഗികളിൽ അഞ്ച് ശസ്ത്രക്രിയകൾ അടുത്തിടെ വിജയകരമായി ബി.ഡി.എഫ് ആശുപത്രിയിൽ നടത്തിയിരുന്നു.

article-image

േി്േി

You might also like

Most Viewed