അഞ്ഞൂറ്‌ ചെങ്കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകി സ്വീഡൻ


സ്റ്റോക്‌ഹോം: മനുഷ്യന്‌ അപകടകാരിയായ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ അഞ്ഞൂറ്‌ ചെങ്കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകി സ്വീഡൻ. സ്വീഡനിലെ ചെങ്കരടികളുടെ എണ്ണത്തിന്റെ 20 ശതമാനത്തോളം വരുമിത്‌. ഇതിനായി വേട്ടക്കാർക്ക്‌ ലൈസൻസ്‌ നൽകിയതായി സർക്കാർ അറിയിച്ചു.

ചെങ്കരടികളുടെ എണ്ണം രണ്ടായിരമായി കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സംരക്ഷിത ജീവികളായ ചെങ്കരടികളെ കൊന്നൊടുക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്കയറിയിച്ചു.

article-image

sdfseef

You might also like

Most Viewed