അണ്ണൈ തമിഴ് മൺട്രം 78ആമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മനാമ: ബഹ്‌റൈനിൽ വിവിധ സാമൂഹിക രംഗത്ത് സജീവമായ അണ്ണൈ തമിഴ് മൺട്രം ഹമദ് ടൗണിലെ അൽ റഷീദ് കൺസ്ട്രക്ഷൻ കമ്പനി വർക്കേഴ്‌സ് ലേബർ ക്യാമ്പിൽ 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നൂറിലധികം തൊഴിലാളികൾ സന്നിഹിതരായിരുന്നു. അൽ റഷീദ് കൺസ്ട്രക്ഷൻ ഉടമ സെൽവരാജ്, കെ.ജി നിർമാണ ഉടമ രാജ, ആരോഗ്യ അലുമിനിയം ഉടമ ദാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അണ്ണൈ തമിഴ് മൺട്രം ജനറൽ സെക്രട്ടറി ഡോ. താമരൈക്കണ്ണൻ സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ വർക്സ് മിനിസ്ട്രിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന വിജയരാജ് മാരൻ പ്രത്യേക ക്ഷണിതാവായിരുന്നു. അണ്ണൈ തമിഴ് മൺട്രം പ്രസിഡന്റ് ജി. സെന്തിൽ, സാമൂഹ്യക്ഷേമ സെക്രട്ടറി അരുൺ രാമലിംഗം എന്നിവർ വിശിഷ്ടാതിഥികളെ ആദരിച്ചു. അണ്ണൈ തമിഴ് മൺട്രം സാമൂഹിക ക്ഷേമ ജോയന്റ് സെക്രട്ടറി സുരേഷ് നന്ദി പറഞ്ഞു.

article-image

്ിേ്ിേ്ി

You might also like

Most Viewed