സന്നദ്ധപ്രവർത്തനത്തിന് വിവിധ സംഘടനകൾക്കും മാധ്യമങ്ങൾക്കും സ്ഥാപനങ്ങൾക്കും കാപിറ്റൽ ഗവർണറേറ്റിന്റെ അവാർഡ്


മനാമ: സന്നദ്ധപ്രവർത്തനത്തിന് വിവിധ സംഘടനകൾക്കും മാധ്യമങ്ങൾക്കും സ്ഥാപനങ്ങൾക്കും കാപിറ്റൽ ഗവർണറേറ്റിന്റെ അവാർഡ്. ബഹ്‌റൈൻ കാപിറ്റൽ ഗവർണറേറ്റ് നൽകിവരുന്ന 2024 ലെ വളന്‍റിയർ അവാർഡും സർട്ടിഫിക്കറ്റുമാണ് വിവിധ സംഘടനകൾക്കും മാധ്യമങ്ങൾക്കും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച 25 പേർക്ക് കാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി വിതരണം ചെയ്തത്.


സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ സമുദായ വിഭാഗങ്ങളുടെയും പങ്കാളിത്തമുറപ്പാക്കാനുമായി ഗവർണറേറ്റ് ആരംഭിച്ച പദ്ധതികളിൽ സഹകരിച്ചവർക്കാണ് അംഗീകാരം നൽകിയത്. കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് യൂസഫ് ലോറിയും സന്നിഹിതനായിരുന്നു.

article-image

ertert

You might also like

Most Viewed