വെസ്റ്റ് ഏഷ്യൻ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈന് മികച്ച വിജയം
മനാമ: ആഗസ്റ്റ് 15 മുതൽ 17 വരെ ഒമാനിൽ നടന്ന അഞ്ചാമത് വെസ്റ്റ് ഏഷ്യൻ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈനിലെ ദേശീയ ബോഡി ബിൽഡിങ് ടീമിന് മികച്ച വിജയം. ക്ലാസിക് ഫിസിക് വിഭാഗത്തിൽ മുഹമ്മദ് ബൗഖ്‌ലാഫ് സ്വർണം നേടി. ചാമ്പ്യന്മാരുടെ ചാമ്പ്യൻ പട്ടവും അന്താരാഷ്ട്ര പ്രഫഷനൽ കാർഡും അദ്ദേഹത്തിന് ലഭിക്കും.
ക്ലാസിക് ഫിസിക് 173 സെന്‍റീമീറ്റർ വിഭാഗത്തിൽ അബ്ദുല്ല അൽ മൻസൂർ രണ്ടാം സ്ഥാനം നേടി. ജൂനിയർ ബോഡിബിൽഡിങ്ങിൽ അലി ഇബ്രാഹിം കുവൈദ് വെങ്കലവും നേടി. മാസ്റ്റർ ബോഡിബിൽഡിങ്ങിൽ ജാഫർ അൽ മുഗാനി സ്വർണം നേടി. ഏലിയാസ് അബ്ദുൽറസൂൽ ജൂനിയർ ഫിസിക് മത്സരത്തിൽ വെങ്കല മെഡൽ നേടി.
arwr