ഐ.സി.എഫ് മനാമ സെൻട്രൽ മീലാദ് കാമ്പയിൻ; സ്വാഗത സംഘം രൂപവത്കരിച്ചു
ഐ.സി.എഫ് മനാമ സെൻട്രൽ മീലാദ് കാമ്പയിൻ വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മൗലിദ് മജ്‍ലിസുകൾ, മദ്ഹു റസൂൽ സമ്മേളനം, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും.
സെപ്റ്റംബർ 20ന് നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ഭാരവാഹികളായി ഹുസൈൻ സഖാഫി , ഖാസിം വയനാട്, യൂസഫ് അഹ്സനി , ശംസു മാമ്പാ, അസീസ് കാസർകോട്, നാസർ കൊട്ടാരത്തിൽ, ഷഫീഖ് പൂക്കയിൽ എന്നിവരെ തെരഞ്ഞെടുത്തു.
dfxgxg