മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മദ്റസ കൺവീനർ മുന അബ്ദുല്ലയുടെ അധ്യക്ഷതയിൽ മദ്റസ പ്രധാനാധ്യാപകൻ എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.റഫീഖ് ദാരിമി മേലാറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം ശാമിൽ, ഷാഫി ,അഫ്രാൻ അലി, ഹനാൻ തുടങ്ങിയവർ ഗാനം ആലപിച്ചു. അഹമ്മദ് ശാമിൽ, സഹദ് നാസർ എന്നിവർ രാഷ്ട്ര സുരക്ഷ പ്രതിജ്ഞ ചൊല്ലി.
സബീഹാ മെഹബിൻ ചിത്ര പ്രദർശനം നടത്തി. ശാസയാൺ ഷാനവാസ് , ഹംദാൻ റസാഖ്, അമൻ മിർഷാദ് തുടങ്ങിയവർ ദേശീയ ഗാനം ആലപിച്ചു. ബഷീർ മേപ്പയ്യൂർ പരിപാടിയിൽ സംബന്ധിച്ചു. ഇർഫാദ് കണ്ണപുരം ആശംസ പ്രസംഗവും സയ്യിദ് സിയാദ് സ്വാഗതവും സുഫൈൽ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
dsdsgg