ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യയുടെ 78ആമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സിഞ്ചിലെ ഫ്രൻറ്സ് ആസ്ഥാനത്ത് പതാക ഉയർത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹഖ്, ലുബൈന ശഫീഖ്, എ.എം ഷാനവാസ്, വൈ. ഇർഷാദ്, ഫാതിമ സാലിഹ്, നസ്നിൻ അൽതാഫ്, ലുലു ഹഖ്, നസീല ശഫീഖ്, ഫസീല ഹാരിസ്, റഷീദ ബദ്ർ, നിഷിദ ഫാറൂഖ്, സുആദ ഫാറൂഖ്, നുസൈബ മൊയ്തീൻ, ഫാതിമ ഹനാൻ ഉബൈദ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത കുട്ടികളുമായി വൈ. ഇർഷാദ്, അബ്ദുൽ ഹഖ് എന്നിവർ സംവദിച്ചു. ദേശഭക്തി ഗാനം, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
sdfsdf