പുതിയ 14 അംബാസഡർമാർക്ക് ഹമദ് രാജാവ് അംഗീകാരം നൽകി


ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട 14 അംബാസഡർമാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അംഗീകാരം നൽകി. സാംബിയ അംബാസഡർ ദൻകൻ മൊലീമ, മ്യാൻമർ അംബാസഡർ തീൻ യോ, സിംഗപ്പൂർ അംബാസഡർ എസ്. പ്രേംജിത്, അംഗോള അംബാസഡർ ജൂലിയോ പിലർമിനോ ഗൂംസ് മായാതോ, ബൽജിയം അംബാസഡർ ക്രിസ്റ്റ്യൻ ദോംസ്.ബോസ്നിയൻ അംബാസഡർ പൊയാൻ ജോകിഷ്, ഗ്രീസ് അംബാസഡർ യുവാനിസ് േപ്ലാട്ടസ്, സ്വിറ്റ്സർലൻറ് അംബാസഡർ ആർതർ മറ്റ്ലി, ഇക്വഡോർ അംബാസഡർ ദേനീസ് തുസ്കാനോ അമോറിയസ്, റുവാണ്ടൻ അംബാസഡർ ജോൺ മിരിഞ്ച, ഭൂട്ടാൻ അംബാസഡർ ഷെതീം തൻസൻ, അർമീനിയൻ അംബാസഡർ കാരിൻ ക്രികോറിയൻ, ഫിൻലാൻറ് അംബാസഡർ തോല അരിയോള എന്നിവരിൽ നിന്നാണ് ഹമദ് രാജാവ് നിയമന രേഖകൾ സ്വീകരിച്ചത്.

ബഹ്റൈനിലേക്ക് പുതിയ അംബാസഡർമാരെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഏൽപിക്കപ്പെട്ട ചുമതലകൾ ഏറ്റവും മെച്ചപ്പെട്ട രൂപത്തിൽ നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സഖീർ പാലസിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവിൻറെ പ്രതിനിധി, യുവജന, കായിക സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ, റോയൽ കോർട്ട് കാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, റോയൽ പ്രോട്ടോകോൾ ഹെഡ്, വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് ഹെഡ് എന്നിവരും സന്നിഹിതരായിരുന്നു.

article-image

egrregerer

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed