കെ.എം.സി.സി പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 16ന്
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 16ന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജൂലൈ 21ന് ആരംഭിച്ച ക്യാമ്പിൽ ആറു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ലൈഫ് സ്കിൽ ട്രെയിനർമാരായ നബീൽ പാലത്തും യഹ്‌യ മുബാറക്കുമാണ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്.
സമാപന സംഗമത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ മുഖ്യാതിഥിയാകും. കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
hgfjhgjm