ബഹ്റൈനിൽ 54,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു


രാജ്യത്ത് പൊലീസ് നടത്തിയ പ്രധാന ഓപറേഷനെത്തുടർന്ന് 54,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു. വിവിധ രാജ്യക്കാരായ നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന്  7.8 കിലോയിലധികം മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കണ്ടുകെട്ടി. രഹസ്യ വിവരത്തെത്തുടർന്നാണ് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തിയത്.   പ്രതികളെ തിരിച്ചറിയുകയും അവരുടെ കൈവശമുണ്ടായിരുന്ന മയക്കുമരുന്നുമായി പിടികൂടുകയുമായിരുന്നു.

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംശയിക്കുന്നവരുടെ ദേശീയതയോ പ്രവർത്തന രീതിയോ വെളിപ്പെടുത്തിയിട്ടില്ല.   മയക്കുമരുന്ന് കച്ചവടം സംബന്ധമായ വിവരങ്ങൾ പൗരന്മാർക്കും താമസക്കാർക്കും 996 ഹോട്ട്‌ലൈനിൽ അറിയിക്കാവുന്നതാണ്.  2023 തുടക്കം മുതൽ ഈ വർഷം പകുതി വരെ 2,285 മയക്കുമരുന്ന് കേസുകൾ പിടിച്ചിട്ടുണ്ട്. 

article-image

േ്ിേ്ി

You might also like

Most Viewed