ബഹ്റൈനിൽ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം


കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി മുതൽ രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ പ്രഖ്യാപിച്ചു .ഉപഗ്രഹ ഇമേജറി, എർത്ത് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ പ്ലാനറ്റ് ലാബ്സുമായി സഹകരിച്ചാണ് സംവിധാനം പ്രവർത്തിക്കുക. കമ്പനി, മുനിസിപ്പാലിറ്റി കാര്യാലയം, കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ എ.ഐ റിപ്പോർട്ടുകൾ നൽകും.   

ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് ഘടനാപരവും പാരിസ്ഥിതികവും നഗരപരവുമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് എസ്.എൽ.ആർ.ബി പ്രസിഡന്റ് ബാസിം അൽ ഹമർ പറഞ്ഞു. അതുവഴി നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നടപടി വേഗത്തിലാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  

article-image

ി്ു്ിു

You might also like

Most Viewed