ഇന്ത്യയുടെ 78ആമത് സ്വാതന്ത്ര്യദിനാഘോഷം ബഹ്റൈനിലും സമുചിതമായി ആഘോഷിച്ചു
ഇന്ത്യയുടെ 78ആമത് സ്വാതന്ത്ര്യദിനാഘോഷം ബഹ്റൈനിലും സമുചിതമായി ആഘോഷിച്ചു. രാവിലെ സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. വ്യത്യസ്ത മേഖലകളിൽ നിന്നായി നിരവധി പേരാണ് പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, കേരള കാത്തലിക്ക് അസോസിയേഷൻ, വിവിധ പ്രവാസി കൂട്ടായ്മകൾ എന്നിവിടങ്ങളിലും പതാക ഉയർത്തൽ ചടങ്ങ് നടന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ആശംസ സന്ദേശമയച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ത്യൻ പ്രസിഡന്റിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദന സന്ദേശം അയച്ചപ്പോൾ ഇന്ത്യൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളക്കും ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗ് ദീപ് ധൻഖറിനും ബഹ്റൈൻ കൗൺസിൽ ഓഫ് റെപ്രസന്റേറ്റിവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
ghfgh