ഹമൂർ മത്സ്യം പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും രണ്ട് മാസത്തെ നിരോധനം


ബഹ്‌റൈനിൽ ഹമൂർ മത്സ്യം പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും രണ്ട് മാസത്തെ നിരോധനമേർപ്പെടുത്തി. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. മത്സ്യബന്ധനം, ചൂഷണം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ നിയമപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം നടപ്പാക്കുന്നത് മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കുമെന്നും ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും ഈ നിരോധനം പൂർണമായും പാലിക്കാൻ എല്ലാവരോടും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്‍റ് വ്യക്തമാക്കി.

article-image

aswdefswdfsvdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed