വയനാട് ദുരിതാശ്വാസം ; മുഹറഖ് ഏരിയ കെ എം സി സി ആദ്യ ഗഡു കൈമാറി
ബഹ്‌റൈൻ മുഹറഖ് ഏരിയ കെ എം സി സി വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്ക് ആദ്യ ഗഡുവായ രണ്ടുലക്ഷം രൂപ കൈമാറി. കെ.എം.സി.സി മുഹറഖ് ഏരിയ സീനിയർ നേതാവ് എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് കീഴലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകരക്ക് കൈമാറി.സംസ്ഥാന നേതാക്കളായ ഷാഫിച്ച, റഫീഖ് തോട്ടക്കര, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിത്താഴെ, കെ.എം.സി.സി മുഹറഖ് ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് വളാഞ്ചേരി, സീനിയർ നേതാവ് മുന അബ്ദുല്ല, ജോയന്റ് സെക്രട്ടറിമാരായ നൗഷാദ് കരുനാഗപ്പള്ളി, ജുനൈദ് കരുവാരുക്കുണ്ട്.മറ്റു പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
assDSADSADFSADFSA