താഴ്ന്ന വരുമാനക്കാരായ 100 പേർക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്ത് ബീറ്റ് ദ ഹീറ്റ്
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്, ബീറ്റ് ദ ഹീറ്റ് പദ്ധതിയുടെ ഭാഗമായി മനാമ, സൽമാനിയ പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 100 പേർക്ക് വെള്ളം, ജ്യൂസുകൾ, തൊപ്പികൾ, മധുരപലഹാരങ്ങൾ, ബഹ്‌റൈൻ ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്തു. ഒപ്പം ഗുദൈബിയ ഏരിയയിൽ ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ നാലു മാസമായി കഴിയുന്ന ഒരാൾക്ക് ഭക്ഷണ സാധനങ്ങളും നൽകി. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ ഫസൽ റഹ്മാൻ, രമണൻ, സയ്യിദ് ഹനീഫ്, ഗുദൈബിയ കൂട്ടം ഗ്രൂപ് പ്രതിനിധി റിയാസ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
dszfdxzasdasA