ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ് പദ്ധതി പത്താം വാർഷിക നിറവിൽ
ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ജീവകാരുണ്യ പദ്ധതിയുടെ പത്താം വാർഷികം തൂബ്ലിയിലെ സിബാർകോയിൽ വെച്ച് നടക്കും. ആഗസ്ത് 17ന് രാവിലെ ഒമ്പത് മണിക്ക് ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്‌ടർ യൂസഫ് യാഖൂബ് ലാറി പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ രാജ്യങ്ങളിലെ സംഘടന ഭാരവാഹികളും സ്ഥാപന ഉടമകളും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വളൻ്റിയർ ടീമും ചടങ്ങിൽ പങ്കെടുക്കും. തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹി ബഷീർ അമ്പലായി അറിയിച്ചു.
ADSDSCFSDFDSFDSF