വാഹനങ്ങളിലുള്ള കുട്ടികൾക്ക് അപകടമുണ്ടാകാതെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കൾക്ക് ; ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് അപകടമുണ്ടാകാതെ സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. അടുത്തിടെയായി നിരവധി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. പരിക്കുകളും ദുരന്തങ്ങളും ഒഴിവാക്കാൻ സുരക്ഷിതമായ ഇരിപ്പിട മാനദണ്ഡങ്ങൾ പാലിക്കാനാണ് ട്രാഫിക്ക് മന്ത്രാലയം ആവശ്യപ്പെടുന്നത്.
പല മാതാപിതാക്കളും വാഹനം ഓടിക്കുമ്പോൾ കുട്ടികളെ മടിയിൽ ഇരുത്തുകയാണ്. ഇത് അപകടകരമാണെന്നും 10 വയസ്സിന് മുകളിലുള്ള കുട്ടികളെ മാത്രമേ മുൻസീറ്റിൽ ഇരുത്താവൂ എന്നും ട്രാഫിക്ക് അധികൃതർ ഓർമ്മിപ്പിച്ചു. കുട്ടികളുടെ തല പുറത്തിടുന്നതും സൈഡ് ഗ്ലാസ് താഴ്ത്തിയിടുന്നതും അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി.
afaqasaas