ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം നൽകി ബഹ്റൈൻ


ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് ബഹ്റൈൻ ഉജ്ജ്വല സ്വീകരണം നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് പ്രഥമ ഡെപ്യൂട്ടി ചെയർമാനും സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെയും താരങ്ങളെയും സഖീർ എയർ ബേസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

സ്വർണമെഡൽ ജേതാക്കളായ അഖ്മദ് തഴുദിനോവ്, വിൻഫ്രഡ് യാവി, വെള്ളി മെഡൽ ജേതാവ് സൽവ ഈദ് നാസർ, വെങ്കല മെഡൽ ജേതാവ് ഗോർ മിനസ്യൻ എന്നിവരടങ്ങിയ ബഹ്റൈൻ കായികതാരങ്ങൾക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ ചടങ്ങിൽ ബഹ്‌റൈൻ ടീമിന്റെ നേട്ടങ്ങൾ അഭിമാനാർഹമാണെന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര കായിക മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ബഹ്റൈന് കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

article-image

xzdfdsdsfdfsadfs

You might also like

Most Viewed