കടലിൽ നിന്ന് ചെറു മത്സ്യങ്ങൾ പിടിച്ച ഇന്ത്യൻ വംശജരായ ആറുപേർക്കെതിരെ കേസ്


കടലിൽ നിന്ന് ചെറു മത്സ്യങ്ങൾ പിടിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ അവ പിടിച്ചതിന്റെ പേരിൽ ആറു പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. ഇന്ത്യൻ വംശജരായ ആറുപേരുടെ കേസാണ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറിയത്.

കോസ്റ്റ് ഗാർഡിൽ നിന്നുള്ള വിവരമനുസരിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവരുടെ കേസ് കോടതിക്ക് കൈമാറിയത്. ശേരി അടക്കമുള്ള ചെറുമൽസ്യങ്ങളെയാണ് ഇവർ പിടിച്ചിരുന്നത്. 

article-image

fgdfg

You might also like

Most Viewed