ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സെപ്റ്റംബർ ആറ് മുതൽ


കുറഞ്ഞ വരുമാനക്കാർക്കായുള്ള ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സെപ്റ്റംബർ ആറിന് തുടങ്ങും. ബഹ്‌റൈനിൽ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലെയും താഴ്ന്ന വരുമാനമുള്ളവർക്കായി പ്രത്യേകം രൂപകൽപന ചെയ്‌തതാണ് ക്ലാസുകൾ.  ഇംഗ്ലീഷിൽ അടിസ്ഥാന ആശയവിനിമയ വൈദഗ്ദ്ധ്യം നേടുന്നതിന് സഹായിക്കുക, ജോലിയിലും സാമൂഹിക ഇടപെടലുകളിലും കൂടുതൽ ഫലപ്രദമായി ഇടപെടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. സ്പീക്ക് ഈസി സബ്കമ്മിറ്റി അംഗങ്ങളായ ഡോ. റൂബി തോമസും നിഷ മാറോളിയും ചേർന്ന് കോഴ്സ് ഏകോപിപ്പിക്കും.

രണ്ട് മാസം നീണ്ടു നിൽക്കുന്ന കോഴ്സിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ ക്ലാസുണ്ടായിരിക്കും. 10 ദിനാറാണ് ഫീസ്.   ഈ ഫീസ് അടയ്‌ക്കാൻ കഴിയാത്തവർക്ക് സ്‌പോൺസർഷിപ്പ് ഏർപ്പാടാക്കുമെന്നും, ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്ക് ഇതിൽ ചേരാമെന്നും ഭാരവാഹികൾ അറിയിച്ചു. താത്പര്യമുള്ളവർ  ആഗസ്റ്റ് 28നകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്  33560046 അല്ലെങ്കിൽ 39257150 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

്ിുപിു

You might also like

Most Viewed