മനാമ സൂഖിലെ അഗ്നിബാധ; ഇന്ത്യക്കാരെ സഹായിക്കാൻ സംഘടനകളുടെ കമ്മിറ്റി
ജൂൺ 12ന് മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ടമായും, ജോലി നഷ്ടപ്പെടുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കാനായി അറുപതോളം സംഘടനകളും, സാമൂഹിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച സഹായ കമ്മിറ്റി സ്വരൂപിച്ച ധനസമാഹരണവും വിതരണവും സമാപിച്ചു. ജൂലൈ ഒമ്പതിനാണ് ആദ്യഗഡു സഹായം വിതരണം ചെയ്തത്. മനാമ കെ സിറ്റിയിൽ നടന്ന യോഗത്തിലാണ് ബാക്കിയുള്ള മുഴുവൻ തുകയും വിതരണം ചെയ്തത്. സഹായിച്ച സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തിൽ കമിറ്റി നടത്തിയ പ്രവർത്തനങ്ങളും കണക്കുകളും അവതരിപ്പിച്ചു. കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൈസൽ വില്യാപള്ളി സ്വാഗതവും ബദറുദ്ദീൻ പൂവ്വാർ നന്ദിയും പറഞ്ഞു. കെ.ടി. സലിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സുബൈർ കണ്ണൂർ കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളായ സംഘടനകളെ അനുമോദിക്കുകയും നുബിൻ അൻസാരി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സുധീർ തിരുനിലത്ത്, മജീദ് തണൽ, അഷ്‌കർ പൂഴിത്തല, ബിനു കുന്നന്താനം, ഒ.കെ. കാസിം, ബിനു മണ്ണിൽ, ഷാജി മൂതല, റഷീദ് മാഹി, അൻവർ കണ്ണൂർ, കെ.കെ. അഷ്‌റഫ്, ശ്യാം കുമാർ എന്നിവർ സംസാരിച്ചു. തുടർ ആവശ്യമുള്ളവർക്ക് മാർഗനിർദേശങ്ങൾ നൽകാനായി സഹായ കമ്മിറ്റിയുടെ ആക്ഷൻ ടീം ഇനി വരുന്ന മൂന്ന് മാസങ്ങളിൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ു്ിേു്