ബഹ്‌റൈനിലെ ആരോഗ്യകേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകൾ തുറക്കാൻ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം
ബഹ്‌റൈനിലെ ആരോഗ്യകേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകൾ തുറക്കാൻ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം. ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന 13 പുതിയ കഫറ്റീരിയകളാണ് തുറക്കുന്നത്. രോഗികൾക്കും സന്ദർശകർക്കും ഇത് സൗകര്യപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ തീരുമാനം.
ഇതിനായുള്ള ടെൻഡർ ആരോഗ്യമന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. കഫറ്റീരിയകൾ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
dfgdfg