പാരിസ് ഒളിമ്പിക്സ്; മികച്ച നേട്ടങ്ങൾ കൈവരിച്ച ബഹ്‌റൈൻ അത്‌ലറ്റുകളെ ബഹ്റൈൻ ഭരണാധികാരികൾ അനുമോദിച്ചു
പാരിസ് ഒളിമ്പിക് ഗെയിംസിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ബഹ്‌റൈൻ അത്‌ലറ്റുകളെ ബഹ്റൈൻ ഭരണാധികാരികളായ ഹമദ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അഭിനന്ദിച്ചു. ഇരുവരും തമ്മിൽ നടത്തിയ കൂടികാഴ്ച്ചയിൽ കായിക വികസനത്തിനും അന്താരാഷ്ട്ര തലത്തിൽ മികച്ച ഫലങ്ങൾ നേടുന്നതിനും സഹായകമായ പരിപാടികളും സംരംഭങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.
ഇതോടൊപ്പം മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യവും ഉൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു.
rstrdsts