ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കരം ടി. പത്മനാഭന്
മനാമ: കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തു വെച്ച് ബംഗാൾ ഗവർണ്ണർ സി. വി ആനന്ദബോസ് സമ്മാനിക്കും.
ഡോ.കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡന്റ് ) വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി നായർ എന്നിവർ അത് സംബന്ധിച്ച പത്രസമ്മേളനത്തിൽ പങ്കെടുത്തു.
്ിു്ിു
േ്ൂ്േൂ