ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് അസോസിയേഷൻ സീനിയർ മെംബറും ചാരിറ്റി കോർഡിനേറ്ററുമായ ജോർജ്ജ് അമ്പലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത് അസോസിയേഷനുമായി സഹകരിച്ച സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്ക് ടീമിന് മെമന്റോ കൈമാറി. APAB ഭാരവാഹികളായ ഹരിഷ് ചെങ്ങന്നൂർ, പൗലോസ് കാവാലം , സാം കാവാലം, ശ്രീകുമാർ കറ്റാനം , ജുബിൻ ചെങ്ങന്നൂർ , അരുൺ ഹരിപ്പാട് , സതീഷ് മുതുകുളം എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട് ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
sdfsdf
sddsfs