പ്രാർത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു.
അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അസ്ലം വടകര അദ്ധ്യക്ഷനായിരുന്നു. അസൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടു മൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
ഗഫൂർ കൈ പമംഗലം സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
dfgdg