ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77ാം വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തിൽ മൂന്ന് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.18 വയസ്സിന് മുകളിലുള്ളവർ സീനിയർ കാറ്റഗറിയിലും, 10 മുതൽ 18 വരെയുള്ളവർ ജൂനിയർ കാറ്റഗറിയലും 10 വയസ്സിനു താഴെയുള്ളവർ സബ് ജൂനിയർ കാറ്റഗറിയിലുമാണ് മത്സരിക്കേണ്ടത്.
മൂന്ന് മിനിറ്റിൽ കൂടാത്ത പ്രസംഗ വിഡിയോ ആഗസ്റ്റ് 16ന് രാത്രി 10ന് മുമ്പായി 39956325 എന്ന വാട്സ്ആപ് നമ്പറിലാണ് അയക്കേണ്ടത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 39956325 അല്ലെങ്കിൽ 33249181 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടതെന്ന് ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്, ട്രഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.
dfsdffgdfdvx