ശ്രീ നാരായണ കൾച്ചറൽ സൊസെറ്റി ഏരിയാ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയുടെ ടുബ്ലി ഏരിയ യൂണിറ്റായ ടി കെ മാധവൻ കുടുംബ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ടുബ്ലി ഏരിയ യൂണിറ്റ് കൺവീനർ ജയൻ ദേവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും സൈം മെക്കാനിക്കൽ കമ്പനി ഉടമയുമായ അശോക് കുമാർ ഡി പരിപാടി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി അനിമോൻ ചന്ദ്രൻ സ്വാഗതവും, എസ് എൻ സി എസ് വൈസ് ചെയർമാൻ പ്രകാശ് കെ പി, സെക്രട്ടറി ശ്രീകാന്ത്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ എന്നിവർ ആശംസകളും നേർന്നു. എസ് എൻ സി എസ് എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി നന്ദി രേഖപ്പെടുത്തി. ശ്രീപാർവതി അവതാരകയായ പരിപാടിയിൽ ബഹ്റൈൻ സൗഹൃദയ അവതരിപ്പിച്ച നാടൻ പാട്ടും, ടുബ്ലി ഏരിയ കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
DSZDSADS