ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു
വേനൽകാലത്ത് പ്രവാസി തൊഴിലാളികളുടെ ഇടയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിക്കുന്ന തേർസ്റ്റ് ക്വഞ്ചേർസിന്റെ ഈ ആഴ്ച്ചയിലെ സെഷൻ സൽമാൻ സിറ്റിയിലെ വർക്ക് സൈറ്റിൽ വെച്ച് നടന്നു. ഏകദേശം 150 തൊഴിലാളികളുടെ ഇടയിൽ നടത്തിയ ബോധവത്കരണ സെഷനോടൊപ്പം വെള്ളക്കുപ്പികൾ, ജ്യൂസ്, പഴങ്ങൾ എന്നിവയും വിതരണം ചെയ്തു.
ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, സെക്രട്ടറി പങ്കജ് നല്ലൂർ, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ രാജീവൻ സി കെ, ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ , രാകേഷ് ശർമ്മ , സുരേഷ് ബാബു, ജോൺ ഫിലിപ്പ്, അൽത്തിയ, ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഖുതുബ്, യൂസഫ്, യൂണിവേഴ്സിറ്റി ട്രെയിനികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ADSEFWDADS