കാന്തപുരത്തിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷൻ ബുക്കിംഗിന് ബഹ്റൈനിൽ തുടക്കം
മനാമ: ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ വിശ്വാസപൂർവ്വം ബഹ്റൈൻ എഡിഷന്റെ പ്രീപബ്ലിക്കേഷൻ ബുക്കിംഗിന് തുടക്കമായി. മനാമ കന്നഡ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത കേരള. ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ട്രഷറർ സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങളിൽ നിന്ന് ആദ്യ ബുക്കിംഗ് സ്വീകരിച്ച് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗമായ സുബൈർ കണ്ണൂർ ഉദ്‌ലാടനം ചെയ്തു.
മർകസ് നോളജ് സിറ്റി കേദ്രമായി പ്രവർത്തിക്കുന്ന മലൈബാരി ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് സെന്റർ ആണ് പുസ്തകത്തിന്റെ പ്രസാധകർ. ബഹ്റൈനിലെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ആഗസ്ത് 30 ന് അവസാനിക്കുമെന്നും കോപ്പികൾ ആവശ്യമുള്ളവർ ഐ.സി.എഫ്. യൂനിറ്റ് ഘടകങ്ങളുമായി ബന്ധപ്പെടണമന്നും സംഘാടകർ അറിയിച്ചു.
എം.സി അബ്ദുൾ കരീം ശൈഖ് ഹസ്സൻ മുഹമ്മദ് മദനി , സയ്യിദ് ബാഫഖി തങ്ങൾ, ഉസ്മാൻ സഖാഫി , ഷാനവാസ് മദനി, റഫീഖ് ലത്വീഫി വരവൂർ , ജമാൽ വിട്ടൽ, ശിഹാബ് പരപ്പ എന്നിവർ സംബന്ധിച്ചു.
രപരപ