ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ. ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്.
മക്കൾ ബേസിൽ, ബെർട്ടിന ബഹ്‌റൈനിൽ വിദ്യാർഥികളാണ്. ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് & ചാരിറ്റി വിംഗ് കൺവീണറായിരുന്നു ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു.
പരിരപരക