ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ദിനം എന്നിവയോട് അനുബന്ധിച്ച് ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 44 മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് റിഫയിൽ വെച്ച് നടന്നത്.

റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, കെ.എം.സി.സി വൈസ് പ്രസിഡന്റ്
അസീസ്
കെ.എം.സി.സി റിഫ ഏരിയ ഭാരവാഹികളായ റഫീഖ്, അഷ്‌റഫ്‌, സിദ്ദിഖ്, സാമൂഹിക പ്രവർത്തകരായ ടിപ്പ് ടോപ്പ് ഉസ്മാൻ, സഹീർ എക്സ്പ്രസ് ട്രാവൽസ്, ഐ.വൈ.സി.സി ദേശീയ ഭാരവാഹികളായ ഷംഷാദ് കാക്കൂർ, റിച്ചി കളത്തൂരേത്ത്, റിനോ സ്‌കറിയ, സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, വിവിധ ഏരിയ പ്രസിഡന്റുമാർ, മറ്റ് ദേശീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, ട്രഷറർ തസ്‌ലിം തെന്നാടൻ, ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ, ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

ddsffs

You might also like

Most Viewed