വോയ്‌സ് ഓഫ് ആലപ്പി 'ബീറ്റ് ദി ഹീറ്റ്' സംഘടിപ്പിച്ചു
വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി 'ബീറ്റ് ദി ഹീറ്റ്' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂട് മൂലമുള്ള സമ്മർദ്ദം ഒഴിവാക്കാനായി ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. സൽമാബാദിലെ കൺസ്ട്രക്ഷൻ സൈറ്റിൽ സംഘടിപ്പിച്ച ക്ലാസ് വിനേഷ് കുമാർ നയിച്ചു.
ക്ലാസിൽ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാർഗങ്ങളും ഭക്ഷണ രീതികളും വിവരിച്ചു. തുടർന്ന് തൊഴിലാളികൾക്ക് പ്രഭാതഭക്ഷണവും, പഴവർഗ്ഗങ്ങളും, സംഭാരവും വിതരണം ചെയ്‌തു. സൽമാബാദ് ഏരിയ പ്രസിഡന്റ് സജീഷ് സുഗതൻ, സെക്രട്ടറി വിനീഷ് കുമാർ, വൈസ് പ്രസിഡൻറ് അനന്തു സി ആർ, ബെന്നി രാജു, സന്ദീപ് സാരംഗധരൻ എന്നിവർ നേതൃത്വം നൽകി.
dsfgdg