ഫാ. വിജു ഏലിയാസിന് സ്വീകരണം നൽകി


മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും ധ്യാന യോഗങ്ങൾക്കും നേതൃത്വം നൽകാനായി എത്തിച്ചേർന്ന ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസിനെ കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, ആക്ടിങ് സെക്രട്ടറി മാത്യൂസ് നൈനാൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 11, 12, 13 തീയതികളിൽ വൈകീട്ട് ഏഴു മുതൽ ധ്യാന യോഗങ്ങളും ആഗസ്റ്റ് 13ന് വൈകീട്ട് 6.45ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, ധ്യാന യോഗം, 14ന് വൈകീട്ട് വി. കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച എന്നിവയുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

േ്ു്േിു

You might also like

Most Viewed