മടക്കര സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾക്ക് സ്വീകരണം നൽകി
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ കണ്ണൂർ ജില്ല ട്രഷറർ മടക്കര സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾക്ക് ഐ.സി.എഫ് നേതാക്കൾ ബഹ്റൈൻ ഇന്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ഇന്ന് വൈകീട്ട് കന്നട ഭവനിൽ നടക്കുന്ന ചിത്താരി ഉസ്താദ് അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.എഫ് നേതാക്കളായ ഷാനവാസ് മദനി, അബ്ദുൽ ഹകിം സഖാഫി കിനാലൂർ, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ്, അബ്ദുൽ സലാം പെരുവയൽ എന്നിവർ നേതൃത്വം നൽകി.
മംെനംമന