ബഹ്റൈനിൽ വാഹനാപകടത്തിൽ സഹോദരൻ മരിച്ച വാർത്തയറിഞ്ഞ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ സഹോദരൻ മരിച്ച വാർത്തയറിഞ്ഞ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അസ്കറിനു സമീപം കിങ് ഹമദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒഡിഷ സ്വദേശി കറോണാക്കർ സേത്തിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. റോഡരികിൽ നിൽക്കുമ്പോൾ കാറിടിച്ചായിരുന്നു മരണം.
മരണം സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിക്കുകയും മൃതദേഹം സ്വീകരിക്കാനുള്ള നടപടികൾ പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു. മരണ വാർത്തയറിഞ്ഞ സേത്തിയുടെ സഹോദരൻ രവീന്ദ്ര സാഹു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കറോണാക്കർ സേത്തിയുടെ മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വ്യാഴാഴ്ച ഭുവനേശ്വറിലേക്ക് കൊണ്ടുപോയി.
േോ്ോേ്