വയനാട് ദുരന്തം; ആദ്യ ഗഡു 10 ലക്ഷം രൂപ നൽകുമെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി


ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കെ.എം.സി.സി ബഹ്‌റൈൻ നടത്തുന്ന ധനസമാഹരണത്തിലേക്ക് ആദ്യ ഗഡു 10 ലക്ഷം രൂപ നൽകുമെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല എക്സിക്യൂട്ടിവും വിവിധ മണ്ഡലം കമ്മിറ്റികളും സമാഹരിച്ച തുകയിൽ നിന്ന് ആദ്യ ഗഡുവായാണ് 10 ലക്ഷം രൂപ നൽകുന്നത്. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര, ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖാണ് തുക പ്രഖ്യാപിച്ചത്.

ജില്ല ഭാരവാഹികളായ സുബൈർ പുളിയാവ്, നസീം പേരാമ്പ്ര, മുഹമ്മദ്‌ ഷാഫി വേളം, മൊയ്‌ദീൻ പേരാമ്പ്ര, തുമ്പോളി അബ്ദുറഹ്മാൻ, ലത്തീഫ് വരിക്കോളി, വിവിധ മണ്ഡലം ഭാരവാഹികളായ അഷ്‌കർ വടകര, സഹീർ പറമ്പത്ത്, റഫീഖ് പുളിക്കുൽ, അൻവർ വടകര, റാഫി പയ്യോളി, റിയാസ് മണിയൂർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

bcfbncg

You might also like

Most Viewed