വയനാട്ടിലെ ഉരുൾപൊട്ടൽ; ഒഐസിസി ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകും


വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വീട് നിർമ്മിച്ചു കൊടുക്കാൻ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച രൂപരേഖ തയാറാക്കാൻ സൽമാനുൽ ഫാരിസ് കൺവീനറായി ഒൻപത് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

മനു മാത്യു, ലത്തീഫ് ആയംചേരി, സൈദ് എം എസ്, ഷമീം കെ. സി, പ്രദീപ്‌ മേപ്പയൂർ, ജവാദ് വക്കം, ജോയ് ചുനക്കര, മിനി റോയ്, സുരേഷ് പുണ്ടൂർ, ബൈജു ചെന്നിത്തല എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി നേതാക്കളായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ,സന്തോഷ്‌ കെ നായർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രാധാകൃഷ്ണൻ നായർ, മണികണ്ഠൻ കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു.

article-image

fghfgh

You might also like

Most Viewed