മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ
മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിർദേശങ്ങളും തൊഴിൽ വിപണിയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടിവ് നിബ്രാസ് താലിബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈനിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള സംവിധാനമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
എൽ.എം.ആർ.എ ആസ്ഥാനത്ത് നടന്ന പരിശീലന സെഷനിൽ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽ നിന്നുമുള്ള അംഗീകൃത പരിശീലകരടക്കം പങ്കെടുത്തു. തൊഴിൽ നിയമങ്ങൾ ലംഘച്ചതിന് ജൂലൈ 21 മുതൽ ആഗസ്ത് 3 വരെയുള്ള കാലയളവിൽ നൂറ് പേർ പിടിയിലായതായി എൽഎംആർഎ അധികൃതർ അറിയിച്ചു. ഇതേ കാലയളവിൽ 350 പേരെ നാട് കടത്തിയിട്ടുണ്ട്. 1411 പരിശോധകളാണ് ഈ കാലയളവിൽ നടന്നത്.
dfgfh