വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തം; സഹായ ഹസ്തവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ
വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ. ദുരന്തത്തിൽ വീട് നഷ്ടമായവർക്കായി രണ്ട് വീടുകൾ നിർമിച്ചു നൽകാനാണ് അസോസിയേഷന്റെ തീരുമാനമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട്, ആവശ്യകതയനുസരിച്ച് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും വീട് നിർമിക്കുക. ഇതിനകം ഒരു വീടിനാവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞുവെന്നും ബാക്കി തുക കൂടി അംഗങ്ങളിൽനിന്ന് സമാഹരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എം.സി.എം.എ മുഖ്യ രക്ഷാധികാരി റഹീം ബാവ കരുനാഗപ്പള്ളി, രക്ഷാധികാരി ചന്ദ്രൻ വളയം, എം.സി.എം.എ പ്രസിഡന്റ് അസുസ് പേരാമ്പ്ര, സെക്രട്ടറി അഷ്‍കർ പൂഴിത്തല, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, ലത്തീഫ് മാറക്കാട്ട്, ഫണ്ട് കോഓഡിനേറ്റർമാരായ നൗഷാദ് കണ്ണൂർ, മുഹമ്മദ് റാഫി എം.എം.എസ്, എക്സി. അംഗം മുജീബ് മറാസി എന്നിവർ പങ്കെടുത്തു.
sdfsdff