2024 ആദ്യപാദത്തിൽ ബഹ്‌റൈന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 3.3 ശതമാനം വർധിച്ചതായി റിപ്പോർട്ട്
2024 ആദ്യപാദത്തിൽ ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥക്ക് വളർച്ച രേഖപ്പെടുത്തി. മൊത്ത ആഭ്യന്തര ഉൽപാദനം 3.3 ശതമാനം വർധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഒന്നാം പാദത്തിലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ട് പ്രകാരം എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടായി. എണ്ണയിതരമേഖലയിൽ 3.3 ശതമാനം വളർച്ചയുണ്ടായപ്പോൾ എണ്ണ മേഖലയിൽ 3.4 ശതമാനം വളർച്ചയാണ് ഉണ്ടായത്. ആദ്യപാദത്തിൽ ജി.ഡി.പി 3.61 ബില്യൺ ദീനാറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഇത് 3.49 ബില്യൺ ദീനാറായിരുന്നു.
ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകളിലും വർധനവുണ്ടായി. മൊത്തം മൂല്യത്തിൽ 14.3 ശതമാനം വർധനയാണുണ്ടായത്. പുതിയ കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷൻ 4.5 ശതമാനം വർധിച്ചപ്പോൾ, ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 11 ശതമാനം വർധിച്ചിട്ടുണ്ട്. ബാപ്‌കോ റിഫൈനറി, ആൽബ എന്നിവയിൽ ഉൽപാദനം യഥാക്രമം 25.3 ശതമാനവും 1.9 ശതമാനവും വർധിച്ചു.
്്ിപ്ി